പറയകാട് : കുത്തിയതോട് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റ്ന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്സ്യൽ പ്രാക്ടീസ്(ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.18നും 30നും ഇടയിൽ പ്രായമുളളവരായിരിക്കണം.പട്ടിക ജാതി,പട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവ് അനുവദിക്കും.അപേക്ഷകൾ 25നകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.