മാവേലിക്കര: കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും സിവിൽ സർവീസസ് പരീക്ഷയിൽ 135ാം റാങ്കും നേടിയ എസ്.മാലിനിയ്ക്ക് ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് 73ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും 248ാം നമ്പർ വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ ആദരവ് നൽകി. സമ്മേളനം കരയോഗം പ്രസിഡന്റ് ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം എക്സിക്യുട്ടീവ് അംഗം ഡോ.ആർ.ശിവദാസൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജി.മോഹനൻ പിള്ള, വൈസ് പ്രസിഡന്റ് ആർ.ശിവദാസൻ പിള്ള, വനിതാ സമാജം പ്രസിഡന്റ് ജെ.കൃഷ്ണമ്മ, സെക്രട്ടറി രാജി അനിൽ, പി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.