മാവേലിക്കര: ഗുരുനിത്യചൈതന്യയതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പൈതൃക സമ്മേളനവും അനുമോദനവും നടത്തി. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് അദ്ധ്യക്ഷയായി. സി.പി.നായർ, കാർട്ടൂണിസ്റ്റ് യേശുദാസൻ, കെ.ആർ.വിശ്വംഭരൻ, ളാഹ ഗോപാലൻ, വിശ്വദേവ പ്രാണാ, സജിത് സംഗമിത്ര എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ജോർജ് തഴക്കര, അനിവർഗീസ്, വി.പി.ജയചന്ദ്രൻ, കെ.രഘുപ്രസാദ്, മിനി ജോർജ് എന്നിവർ സംസാരിച്ചു. മുല്ലശ്ശേരി രാമചന്ദ്രൻ, കല്ലുമല രാജൻ, അഡ്വ.പി.കെ.വിജയപ്രസാദ്, കൊക്കാട്ട് രാമചന്ദ്രൻ, തട്ടാരമ്പലം ശങ്കരപ്പിള്ള, ഗോപൻ ചെട്ടികുളങ്ങര, ഞാറക്കാട്ട് രാമചന്ദ്രൻ, സി.കെ വേണുഗോപാൽ, ഐപ്പ് ജോൺ, പ്രൊഫ.വി.ഐ.ജോൺസൺ, രഞ്ജിനി ഗോപിനാഥ്, വിഷ്ണു മാന്നാർ, പ്രമോദ് കൃഷ്ണൻ എന്നിവരെ ആദരിച്ചു.