മാവേലിക്കര: മലങ്കര ഓർത്തഡോക്സ്‌ സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും സിവിൽ സർവീസസ് പരീക്ഷയിൽ 135ാം റാങ്കും നേടിയ എസ്. മാലിനിയ്ക്ക് ആദരവ് നൽകി. പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളി വികാരി ഫാ.ജേക്കബ് ജോൺ കല്ലട, സഹ വികാരി ഫാ.അലൻ എസ്.മാത്യു, ജോൺ കെ.മാത്യു, വർഗീസ് പോത്തൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.