ചേർത്തല: ഭീകരവാദത്തിനെതിരെ പരസ്യമായി പ്രതികരിച്ച ഡോ.ശ്രദ്ധ ബിന്ദ്രുവിന് ഐക്യദാർഢ്യവും പ്രകടി​പ്പിച്ചും മരണപ്പെട്ടവർക്കായ് ഓർമ്മ ദീപങ്ങൾ തെളിയി​ച്ചും ബി.ഡി.എം.എസ് ചേർത്തലയിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ബി.ഡി.എം.എസ്.ജില്ല സെക്രട്ടറി ബിന്ദു സുശീലൻ ഉദ്ഘാടനം നിർവഹിച്ചു. തുളസി ഭായി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി. ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തി.ബി.ഡി. ജെ.എസ്. ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ സംഗമ സന്ദേശം നൽകി. ദിലീപ് കുമാർ,പ്രകാശൻ കളപ്പുരയ്ക്കൽ,സതീഷ് കായംകുളം,കെ.സോമൻ മുട്ടത്തിപറമ്പ് ,ജെ.പി. വിനോദ്, ടി.ആർ വിനോദ്,സൈജു വട്ടക്കര, അജിത്ത് മുഹമ്മ,അംബിളി അപ്പുജി​ എന്നിവർ സംസാരിച്ചു. സന്ധ്യ അജി സ്വാഗതവും മംഗളാമ്മ നന്ദിയും പറഞ്ഞു.