മാവേലിക്കര: കേരള കോൺഗ്രസ് 58-ാമത് ജന്മദിനം കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തിയും ജന്മദിന സമ്മേളനം നടത്തിയും ആചരിച്ചു. ജന്മദിന സമ്മേനം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്.സി കുറ്റിശേരിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. കേരള പ്രഫഷണൽ ആൻഡ് മീഡിയ സംസ്ഥാന ജനറൽ സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ ജന്മദിന സന്ദേശം നൽകി. വനിത കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സിജി സബി, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണപിള്ള, ടൗൺ മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ സണ്ണി, സഖറിയ പണിക്കർ എന്നിവർ സംസാരിച്ചു