a
വി.അച്യുതന്റെ മകള്‍ സനിലക്കും ഭര്‍ത്താവ് കെ.എസ് ജയപ്രകാശിനും അഭയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ അംഗത്വ രസീത് സൊസൈറ്റി ചെയര്‍മാന്‍ അഡ്വ.ജി.ഹരിശങ്കര്‍ കൈമാറുന്നു

മാവേലിക്കര: സി.പി.എം തെക്കേക്കര പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗം, നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ ആൻഡ് ടെലഫോൺ എംപ്ലോയീസ് യൂണിയൻ നേതാവ്, കേരള കർഷക സംഘം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, തെക്കേക്കര സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വി.അച്യുതന്റെ ഒന്നാം ചരമവാർഷികാചരണം തെക്കേക്കരയിൽ നടന്നു. വീട്ടുവളപ്പിൽ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വി.അച്യുതന്റെ മകൾ സനിലയും ഭർത്താവ് കെ.എസ് ജയപ്രകാശും അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ അംഗങ്ങളായി. സൊസൈറ്റി ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ ഇരുവർക്കും അംഗത്വ രസീത് കൈമാറി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ്, എം.എസ് അരുൺകുമാർ എം.എൽ.എ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ, ഡി.തുളസീദാസ്, കെ.രാജേന്ദ്രൻ, പി.അജിത്ത്, പ്രൊഫ.ടി.എം സുകുമാരബാബു എന്നിവർ പങ്കെടുത്തു.