മാവേലിക്കര: സിവിൽ സർവീസ് പരീക്ഷയിൽ 135ാം റാങ്കും കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ മാലിനിയെ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ് കരിപ്പുഴ, ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കിളിൽ, പി.സോമശേഖരൻ, ജി.മോഹൻദാസ്, രാമചന്ദ്രൻ, ശശിധരൻ കളത്തിൽ, ഓമനക്കുട്ടൻ, തോമസ് വർഗീസ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം പ്രവീൺ കുമാർ ചെട്ടികുളങ്ങര എന്നിവർ പങ്കെടുത്തു.