കായംകുളം: പത്ത് വയസുകാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുവ കാവിൽ ഇടയിൽ വീട്ടിൽ വേണുവിന്റെ മകൻ അക്ഷയാണ് മരിച്ചത്. മാതാവ് ഉദയകുമാരി വീടിന് സമീപത്തെ റേഷൻ കടയിൽ പോയ സമയത്തായിരുന്നു സംഭവം. മാതാവ് തിരികെയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കായംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു.