മാവേലിക്കര: പട്ടികജാതി - വർഗ സമൂഹത്തിന്റെ ഉന്നമനത്തിന് ഹിന്ദു ഐക്യവേദി സംസ്ഥാനത്തുടനീളം എല്ലാ എം.എൽ.എമാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായി സംവരണ മണ്ഡലമായ മാവേലിക്കരയിൽ എം.എസ്. അരുൺ കുമാർ എം.എൽ.എക്ക് നിവേദനം നൽകി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരന്റെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, ജില്ലാ ട്രഷറർ ഹരിഹരൻപിള്ള, താലൂക്ക് ജനറൽ സെക്രട്ടറി പി. സൂര്യകുമാർ എന്നിവർ എം.എൽ.എയുടെ വീട്ടിലെത്തിയാണ് നിവേദനം നൽകിയത്.