ആലപ്പുഴ: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധന സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് കേരളാ കോൺഗ്രസ് ബി യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് അംബിക വേണുഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നടാവെളി, ജോണി നികർത്തിൽ, ഹക്കിം ഇടക്കേരി, പ്രസീദ തുടങ്ങിയവർ സംസാരിച്ചു.