police

ആലപ്പുഴ: തോട്ടപ്പള്ളിയിൽ സി.പി.എം അംഗമായ കെ. സജീവനെ കാണാതായ സംഭവത്തിൽ ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിപ്പിച്ച തോട്ടപ്പള്ളി പൂത്തോപ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം. മുരളിയെ പൊലീസ് മർദ്ദിച്ചതായി പരാതി. കരണത്ത് അടിക്കുകയും ലാത്തിക്ക് വയറ്റിൽ കുത്തുകയും മുട്ടിന് താഴെ അടിക്കുകയും ചെയ്തെന്നാണ് പരാതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മുരളി പറഞ്ഞു. ചോദ്യം ചെയ്യാൻ വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും അമ്പലപ്പുഴ പൊലീസ് വ്യക്തമാക്കി. മുരളി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 30ന് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ 29നാണ് മത്സ്യത്തൊഴിലാളിയും സി.പി.എം അംഗവുമായ തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ കെ. സജീവനെ കാണാതായത്.