rotary

ആലപ്പുഴ: അന്താരാഷ്ട്ര ബാലികാ ദിനമായ ഇന്ന് റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടപ്പാക്കും. ടി.കെ.എം.എം യു.പി സ്കൂൾ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ടോയ്‌‌ലെറ്റ് കേടുപാടുകൾ നീക്കി പുതുക്കി നൽകുക, മൂന്ന് പെൺകുട്ടികൾക്ക് സൗരോർജ്ജ വിളക്കുകൾ നൽകുക, ദിശ സ്പോർട്സ് അക്കാദമിയിലെ 25 പെൺകുട്ടികൾക്ക് സ്പോർട്സ് ഷൂസും കിറ്റും നൽകുക, 12 പെൺകുട്ടികൾക്ക് ഒരു വർഷത്തേക്ക് മൊബൈൽ ഡാറ്റാ സൗജന്യമായി നൽകുക തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. പരിപാടികളുടെ ഉദ്ഘാടനം എംപവറിംഗ് ഗേൾസ് റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ
രേണു ശശികുമാർ നിർവഹിക്കും. മുൻ ഗവർണർ ശശികുമാർ മുഖ്യാതിഥിയാകും. റോട്ടറി പ്രസിഡന്റ് ജെ. രാജേഷ് അദ്ധ്യക്ഷനാകും. അസി. ഗവർണർ സി. ജയകുമാർ, സെക്രട്ടറി കെ. ജയകുമാർ തുടങ്ങിയവരും പങ്കെടുക്കും.