admission

ആലപ്പുഴ: ആലപ്പുഴ യു.ഐ.എമ്മിൽ എം.ബി.എ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ഇന്ന് രാവിലെ 11ന് കെ മാറ്റ്/ കാറ്റ്/ സി മാറ്റ് സ്കോർ കാർഡുള്ള എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കാണ് അവസരം. നാളെ രാവിലെ 11ന് ബിരുദം മാത്രമുള്ള എസ്.സി, എസ്.ടി വിദ്യാർത്ഥികൾ, കെ മാറ്റ്/ കാറ്റ്/ സി മാറ്റ് സ്കോർ കാർഡുള്ള മറ്റ് വിഭാഗക്കാർക്കും പങ്കെടുക്കാം. 13ന് രാവിലെ 11ന് ഡിഗ്രി മാർക്ക് മാത്രമുള്ള എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാം. യോഗ്യതയും സംവരണവും അനുസരിച്ചായിരിക്കും പ്രവേശനമെന്ന് യു.ഐ.എം പ്രിസിപ്പൽ ഡോ എസ്.നടരാജ അയ്യർ അറിയിച്ചു. ഫോൺ: 9447252591.