ആലപ്പുഴ: അവിഭക്ത കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, മികച്ച പ്രഭാഷകൻ, നെഹ്റുട്രോഫി ബോട്ട് റേസ് കാമൻഡേറേറ്റർ, അഭിഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിത്വം തെളിയിച്ച പി.ഡി. ലൂക്കിന്റെ 17ാമത് ചരമവാർഷികാനുസ്മരണം കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ആന്റണി കരിപ്പാശേരി അദ്ധ്യക്ഷനായി. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജോസഫ് തോട്ടുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഇ.ഷാബ്ദ്ദീൻ, ചാക്കോ താഴ്ചയിൽ, ജേക്കബ് എട്ടുപറയിൽ, അഡ്വ. പ്രദീപ് കൂട്ടാല (കേ. കോൺ. എം), കെ.എൻ. സാംസൺ (കേ. കോ. ജേക്കബ്), ജോണി മുക്കം (കേ. കോൺ. ബി) , കുരുവിള മാത്യൂസ് (കേരള കോൺഗ്രസ് നാഷണലിസ്റ്റ്), ഡി.ഡി. സുനിൽകുമാർ, ശ്യാമള പ്രസാദ് , ബിനു മദനൻ എന്നിവർ സംസാരിച്ചു.