ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ നാൽപ്പത് ഷട്ടറുകളുടെ ജോലികൾ ഏറ്റെടുക്കാതിരുന്ന കരാറുകാരന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം നോട്ടീസ് അയച്ചു. താത്കാലിക വൈദ്യുതീകരണവും മെക്കനിക്കൽ ജോലികളുമാണ് നടക്കാനുള്ളത്. നോട്ടീസ് ലഭിച്ച് പതിന്നാല് ദിവസത്തിനുള്ളിൽ എഗ്രമെന്റ് വച്ച് ജോലി ആരംഭിക്കണമെന്നാണ് നിർദേശം.
26 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരുമാസം മുമ്പ് നടന്ന ടെണ്ടറിൽ രണ്ട് കരാറുകാരാണ് പങ്കെടുത്തത്. ഇതിൽ കുറഞ്ഞ തുക എഴുതിയ ആൾക്ക് കരാർ നൽകിയെങ്കിലും എഗ്രിമെന്റ് വയ്ക്കാത്തത് ഒഴിഞ്ഞുമാറുകായിരുന്നു.
മറ്റൊരു കരാറുകാരനെ ജോലി ഏൽപ്പിക്കണമെങ്കിൽ നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണ്ടിവരും.