ആലപ്പുഴ: വിവര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, ആര്യാട് ബ്ലോക്കിന്റെ സാമ്പത്തിക സാക്ഷരതാ വിഭാഗം, ആലപ്പുഴ സിൽവർ സ്റ്റാർ ക്ലബ്, ത്രിവേണി കൾച്ചറൽ ആൻഡ് ലൈബ്രറി എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നലെയുടെ ആരാദ്ധ്യർക്ക് ഇന്നിന്റെ ആദരം എന്ന പേരിൽ വയോജനങ്ങളെ ആദരിച്ചു. ത്രിവേണി വായനശാലയിൽ നടന്ന സമ്മേളനം നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. ഷാനവാസ്, കൗൺസിലർ ഗോപിക വിജയപ്രസാദ്, എൽ.സി. പൊന്നുമോൻ, വിജയപ്രസാദ്, എൻ.കെ. ശ്രീകുമാർ, ജഗദീഷ് കുമാർ, ജെറിൻ.ടി. തോമസ് എന്നിവർ സംസാരിച്ചു. വയോജന മാസാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.