അമ്പലപ്പുഴ: നന്മയുടെ വിത്ത് എല്ലാവരിലുമുണ്ടെന്നും ബ്രദർ മാത്യു ആൽബിൻ അത് മുളപ്പിച്ച് അനാഥർക്ക് അഭയത്തണലൊരുക്കുകയാണെന്നും ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എ കുഞ്ഞുമോൻ അദ്ധ്യക്ഷനായി. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ആദരിക്കൽ ചടങ്ങ് എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം ബേബി മിയ ഇസ മെഹക് ഗാനാർപ്പണം നടത്തി. ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ, ഫാ. ബിജോയ് അറയ്ക്കൽ, ഫാ. ജോസ് നിലവന്തറ, ഫാ. അലക്സാണ്ടർ കുര്യക്കാട്ടിൽ, മുൻ എം.പി കെ.എസ്. മനോജ്, എ.എം. നസീർ, എം.ജെ. ജോബ്, ബിന്ദു ബൈജു തുടങ്ങിയവർ സംസാരിച്ചു. ബി. ജോസുകുട്ടി സ്വാഗതവും പി.വി. ആന്റണി നന്ദിയും പറഞ്ഞു.