ambala
കെ. പി. സി. സി ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ്‌ വി. സി. കബീർ മാസ്റ്റർ നയിക്കുന്ന ബാപ്പൂജിയുടെ കൽപ്പാടുകളിലൂടെ എന്നു നാമകരണം ചെയ്ത ഗാന്ധി സ്മൃതി യാത്രയ്ക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകുന്നു

അമ്പലപ്പുഴ: കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ്‌ വി.സി. കബീർ മാസ്റ്റർ നയിക്കുന്ന ബാപ്പുജിയുടെ കൽപ്പാടുകളിലൂടെ ഗാന്ധി സ്മൃതി യാത്രയ്ക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകി. ഗാന്ധിജി അന്തിയുറങ്ങിയ മുസാവരി ബംഗ്ളാവിൽ നടന്ന സ്വീകരണം കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ച കഞ്ഞിപ്പാടം രാമൻ ചേട്ടനെയും ലക്ഷ്മിക്കുട്ടി അമ്മയെയും വിടുകളിലെത്തി ആദരിച്ചു. ഗാന്ധിജിയുടെ ചിത്രം വരച്ച് വിസ്മയം തീർത്ത ആസ്മിൻ നൗഷാദ്, അൽഫിയ ഫാത്തിമ, മുഹമ്മദ് അൻവർ, വൈഗാ ബിജു എന്നിവരെയും ഹെൽത്ത് കാർഡ് പുതുക്കി നൽകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ലോക അംഗീകാരം വാങ്ങിക്കെടുത്ത അശ്വതി, അനില എന്നിവരെയും തെരുവിൽ നിന്ന് അക്ഷരലോകത്ത് എത്തി എസ്.എസ്.എൽ.സി പരിക്ഷയിൽ ഉന്നത വിജയം നേടിയ അനുമാരിയപ്പനെയും ചടങ്ങിൽ അനുമോദിച്ചു. സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കറ്റാനം ഷാജി, ജി. മുകുന്ദൻപിള്ള, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. രാജേഷ്, സി. പ്രദീപ്, ബിന്ദു ബൈജു, ആർ.വി. ഇടവന, വിജയകമാർ, എ.ആർ. കണ്ണൻ, ടി.എ. ഹാമിദ്, കരുമാടി മുരളി, ബി.ആർ. കൈമൾ, എൽ. ലതകുമാരി, എം.എച്ച്. വിജയൻ, നസിം ചെമ്പകപ്പള്ളി, എം.വി. രഘു, ശശികുമാർ, വി. ദിൽജിത്ത്, ഷിത ഗോപിനാഥ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ. ഷിനോയി, സീന, ജി. സന്തോഷ് കുമാർ, കൃഷ്ണകുമാർ, വത്സല.എസ്. വേണു, ഷാജി ഉസ്മാൻ, ജി. രാധാകൃഷ്ണൻ, ഗോപകുമാർ, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, ഉദയമണി സുനിൽ, മുഹമ്മദ് പുറക്കാട്, അനിൽകുമാർ വെള്ളൂർ, ഹുസൈൻ പള്ളിപ്പറമ്പ്, ഷിബാ മുഹമ്മദ് എന്നിവർ സംസാരിച്ചു.