തുറവൂർ: തരിശുപാടത്ത് താൻ വിതച്ച നെൽക്കതിർ കൊയ്യാൻ കൃഷിമന്ത്രി പി. പ്രസാദ് നേരിട്ടെത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 60 ഏക്കറിൽ വെട്ടയ്ക്കൽ എ ബ്ലോക്ക് പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവത്തിലാണ് മന്ത്രി കർഷകത്തൊഴിലാളിയുടെ വേഷമണിഞ്ഞത്. ജൂൺ 14 നാണ് മന്ത്രി വിത്തെറിഞ്ഞത്. മന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യത്തെ വിത്ത് വിതയാണിത്. നൂറുമേനി വിളവാണ് പൊക്കാളി കൃഷിയിൽ ലഭിച്ചത്. കൊയ്ത്തുത്സവത്തിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ. ജീവൻ തുടങ്ങിയവർ പങ്കെടുത്തു.