ചേർത്തല: ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പട്ടണക്കാട് പഞ്ചായത്തിലെ 155-ാം നമ്പർ അങ്കണവാടിയിലെ കെ.ബി. സുമത്തിനെ ആദരിച്ചു. നാൽപത് വർഷമായി അങ്കണവാടി അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ് കെ.ബി. സുമം. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ്, ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ എന്നിവർ ചേർന്നാണ് ആദരിച്ചത്. ജില്ലാ സെക്രട്ടറിമാരായ എ.ജി. സുഭാഷ്, കെ.എം. ദിലിപ്കുമാർ, ജില്ലാ കമ്മിറ്റി അംഗം കെ. സോമൻ മുട്ടത്തി പറമ്പ്, നിയോജക മണ്ഡലം പ്രസിഡന്റ് പ്രകാശൻ പുത്തൻപുരയ്ക്കൽ, സെക്രട്ടറി ടി.ആർ. വിനോദ്, സൈജു വട്ടക്കര, അമ്പളി അപ്പുജീ, തുളസി ഭായി, സുലഭ, സുധർമ്മണി എന്നിവർ നേതൃത്വം നൽകി.