തുറവൂർ: ബി.ജെ.പി കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് കമ്മിറ്റിയുടെയും മുത്തൂറ്റ് സ്നേഹാശ്രയ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധനാ ക്യാമ്പ് കർഷക മോർച്ച ജില്ലാ സെക്രട്ടറി വി.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ. ഹരീഷ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ. ബിജു, ബാസ്റ്റിൻ ആന്റണി, ആനന്ദൻ, ദിലീപ്, കെ. പ്രശാന്ത് വിജയൻ എന്നിവർ നേതൃത്വം നൽകി.