biju
പോലീസ് സേനയിലെ മികച്ച സേവനത്തിന് ബാഡ്ജ് ഓഫ് ഹോണർ പദവിയും സി.ഐ യായി പ്രമോഷനും ലഭിച്ച പോലീസ് ഓഫീസർ വി.ബിജുവിനെ ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ആദരിക്കുന്നു.

ചാരുംമൂട്: കേസന്വേഷണത്തിലെ മികവ് പരിഗണിച്ച് ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ പദവിയും സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷനും ലഭിച്ച കുറത്തികാട് പൊലീസ് സ്റ്റേഷനിലെ ഓഫീസർ വി.ബിജുവിനെഅനുമോദി​ച്ചു.

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള ചാരുംമൂട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദരം. ജില്ലാ പ്രസിഡന്റ്, ആർ.ബിനു സീമാസ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എസ്.ഷരീഫ്, സെക്രട്ടറി പി.ബാബുരാജ് എന്നിവർ ചേർന്ന് അനുമോദി​ച്ചു. ട്രഷറർ ആർ.രതീഷ്, സദുക്കുട്ടൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.