nss
താമരക്കുളം കിഴക്കേമുറി 39-ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും അനമോദനവും പന്തളം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : താമരക്കുളം കിഴക്കേമുറി ശ്രീദേവി വിലാസം 39 ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു

പന്തളം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ജി. മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.എൻ.അച്ചുതൻപിള്ള , ട്രഷറർ എം.ആർ.ഗംഗാധരൻ പിള്ള , ബി.കൃഷ്ണകുമാർ, എം.ഗംഗാധരൻ പിള്ള ,എൻ.ബാലകൃഷ്ണ പിള്ള , എൻ.പുരുഷോത്തമൻ നായർ, ബി.സുഭാഷ് , മനോഹരൻ പിള്ള , ആർ.സുതൻ പിള്ള ,

കൊജി.വിജയമോഹനൻ പിള്ള എന്നിവർ സംസാരിച്ചു.