ആലപ്പുഴ: ആലപ്പുഴ - കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെ നിർമ്മിച്ച വലിയഴീക്കൽ പാലം ഈ വർഷം തുറന്നുനൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിർമ്മാണ ജോലികൾ പൂർത്തീകരണത്തിൽ എത്തിയിരിക്കുകയാണ്. നാല് മാസത്തിനിടെ ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ യോഗം ചേർന്നിരുന്നു. മഴയും കൊവിഡും മൂലം ജോലികൾ അല്പം നീണ്ടു. പാലം തുറക്കുന്നത് ടൂറിസം മേഖലയ്ക്കും വിപുലമായ സാദ്ധ്യതകളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. എ.എം. ആരിഫ് എംപി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.