ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വയോജങ്ങൾക്കായി ഒരുമാസത്തെ മരുന്നും കുട്ടികൾക്കായി മൊബൈൽ ഫോണും വിതരണം ചെയ്തു. കരളകം വാർഡിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. അനിത ഗോപകുമാർ അദ്ധ്യക്ഷയായി. വാർഡംഗം പ്രേം, റോട്ടറി ഭാരവാഹികളായ ബേബികുമാരൻ, ഡോ. കൃഷ്ണകുമാർ, ഡോ. അജി, വിശ്വനാഥൻ, ജയൻ സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.