മാവേലിക്കര: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് മാവേലിക്കര യൂണിയൻ നേതൃസംഗമവും യൂത്തൂമൂവ്മെന്റ് യൂണിയൻ
സംഘടിപ്പിച്ച ദൈവദശക ആലാപന മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂത്തു മൂവ്മെന്റ് ചെയർമാൻ നവീൻ.വി നാഥ് അദ്ധ്യക്ഷനായി. ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്,വിനു ധർമ്മരാജ്, സുരേഷ് പളളിക്കല്‍, ഡി.ശ്രീജിത്, എസ്.അഖിലേഷ്, ശ്രീജിത്, രാജീവ് തെക്കേക്കര, അഖിൽ സത്യൻ, ഷനോജ്, സാനു, ജവഹർ, പ്രകാശ്, മനോജ്, ബിനു എന്നിവർ സംസാരിച്ചു.