photo

ചേർത്തല: മുഹമ്മ ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയും കവയിത്രിയുമായ പി. വിമലയുടെ തിടുക്കപ്പൂച്ച കവിതാ സമാഹാരം മന്ത്റി പി. പ്രസാദ് പ്രകാശനം ചെയ്തു. പുന്നപ്ര ജ്യോതികുമാർ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ ഷാജി മഞ്ജരി പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. കവി സിബു വെച്ചൂർ, ഹരിലാൽ മുഹമ്മ, സി.ഡി. വിശ്വനാഥൻ, വിനോമ്മ രാജു, പി.കെ. സാജിത, സുധീർ രാഘവൻ, ദീപ അജിത്ത് കുമാർ, ആർ. സജികുമാർ, പി. വിമല എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി. അജിത്ത് കുമാർ സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി എൻ. ഷിജു നന്ദിയും പറഞ്ഞു.