bch
1101-ാം നമ്പർ ശാഖാ യോഗത്തിന്റെയും , 1355-ാം നമ്പർ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പ്രസിഡന്റ് എൻ. താരാസുതന്റെ ശതാഭിഷേക ആഘോഷത്തിൽ അദ്ദേഹത്തെ ആദരിക്കുന്നു

ഹരിപ്പാട്: മൂന്ന് പതിറ്റാണ്ടിന് മുകളിൽ എസ്. എൻ. ഡി. പി യോഗം കാട്ടിൽ മാർക്കറ്റ് 1101-ാം നമ്പർ ശാഖയെ നയിച്ച പ്രസിഡന്റ് എൻ. താരാസുതന്റെ ശതാഭിഷേക ആഘോഷം ശാഖായോഗം ഓഡിറ്റോറിയത്തിൽ നടന്നു. 1101-ാം നമ്പർ ശാഖാ യോഗത്തിന്റെയും 1355-ാം നമ്പർ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തി​യ ആഘോഷം കയർ ബോർഡ് മുൻ ചെയർമാൻ എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കെ. തങ്കപ്പൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.സുധീർ, ഡി. സജി, പി .എൻ. അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യമുന, വാർഡ് മെമ്പർ പ്രസന്ന, എ.സന്തോഷ്, ശ്രീജേഷ് , രതീഷ് കുമാർ, ബൈജു രമേഷ് , സരസമ്മ പീതാംബരൻ , ശാഖായോഗം സെക്രട്ടറി കുട്ടപ്പൻ , രമണി എന്നിവർ സംസാരിച്ചു. കൂടാതെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും അദ്ദേഹത്തെ ആദരിച്ചു. സദാനന്ദൻ നന്ദി പറഞ്ഞു.