കുട്ടനാട്: വേഴപ്ര ഇല്ലിമുറി തെക്കേ തൊള്ളായിരം പാടശേഖരത്തിന് പുറംബണ്ടിലെ മുന്നൂറിൻ ചിറ പട്ടികജാതി കോളിനി വെള്ളപ്പൊക്ക ഭീഷണിയിൽ. ദിവസങ്ങളായി പെയ്യുന്ന കനത്തമഴയിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിലുമാണ് കോളനിയിൽ വെള്ളം നിറയുന്നത്. ഒൻപതോളം കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. ഇവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ് ചന്ദ്രൻ ആവശ്യപ്പെട്ടു.