അമ്പലപ്പുഴ: പള്ളാത്തുരുത്തി ആറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുതിരപ്പന്തി ഇരവുകാട് ബീമാമൻസിലിൽ ഷാനവാസ് - നിസാമ ദമ്പതികളുടെ മകൻ ഷമീറാണ് (20) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ ആറ് കൂട്ടുകാർക്കൊപ്പമാണ് ഷമീർ പള്ളാത്തുരുത്തിയിലെത്തിയത്. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കെട്ടെത്തിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഏഴോടെ മൃതദേഹം കണ്ടെത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ബീമ, മാഹിൻ.