santhosh

ചേർത്തല: ഭാര്യവീട്ടിൽ നിന്ന് മകളെ വിളിച്ചുകൊണ്ട് വരാൻ സ്കൂട്ടറിൽ പോകുമ്പോൾ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് വട്ടക്കര തുണ്ടുചിറയിൽ പരേതനായ ഗംഗാധരന്റെ മകൻ സന്തോഷാണ് (51) മരിച്ചത്. തൃശൂർ മാളയിൽ ആയുർവേദ ഫാർമസിസ്റ്റാണ്. ഇന്നലെ വൈകിട്ട് 7 ഓടെ വേളോർവട്ടത്തായിരുന്നു അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദീപ (വനിതാ പൊലീസ്, കുത്തിയതോട്). മകൾ: ദർശന.