കായംകുളം: ലോക് താന്ത്രിക് ജനതാദൾ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കണ്ടല്ലൂർ സതീ നിവാസിൽ ശങ്കരനാരായണൻ (70) നിര്യാതനായി. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ, കാർഷിക സർവകലാശാല ഫാം ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഐ.എസ്.ഒയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. ജനതാപാർട്ടി കായംകുളം മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി, എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം, പി.എ. ഹാരീസ് സ്മാരക ട്രസ്റ്റ് വൈസ് പ്രസിഡന്റ്, പുല്ലുകുളങ്ങര ക്ഷേത്ര ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുതുകുളം ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ സരളാശങ്കരനാരായണനാണ് ഭാര്യ. മക്കൾ: സരിത ശങ്കർ, സഹന ശങ്കർ. മരുമക്കൾ: മനോജ്, ചിന്തു.