മാവേലിക്കര: വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസും കരകൗശല വസ്തുക്കളുടെ പ്രദർശനം നടത്തി. മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമയമ്മ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, കൗൺസിലർമാരായ മനസ്സ് രാജപ്പൻ, കൃഷ്ണകുമാരി, വിജയമ്മ ഉണ്ണികൃഷ്ണൻ, ശ്രീമതി രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.