ambala
രോഗികളോടുള്ള അവഗണനയ്ക്കെതിരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻപിൽ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പകൽ സത്യാഗ്രഹം എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: കൊവിഡ് രോഗികളുടെ മൃതദേഹങ്ങളോട് കാട്ടിയ മനുഷ്യത്വരഹിതമായ പ്രവൃത്തിയോടും രോഗികളോടുള്ള അവഗണനയ്ക്കെതിരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യഗ്രഹം നടത്തി. എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, സെക്രട്ടറിമാരായ ഇ. സമീർ, എം.ജെ. ജോബ്, നേതാക്കളായ ജി. മുകുന്ദൻപിള്ള, പി.എസ്. ബാബുരാജ്, എസ്. സുബാഹു, പി. സാബു, ബിന്ദു ബൈജു, എം.എച്ച്‌. വിജയൻ, എസ്‌. പ്രഭുകുമാർ, എൻ. ശിശുപാലൻ, ടി. സുരേഷ്ബാബു, യു.എം. കബീർ, ഹസൻ.എം. പൈങ്ങാമഠം, വി. ദിൽജിത്ത്, മൈക്കിൾ.പി. ജോൺ, സി. ശശികുമാർ, പി.കെ. മോഹനൻ, എസ്. സുനിൽകുമാർ, പി.സി. അനിൽ, പി.എം. ജോസി, നൂറുദ്ദീൻ കോയ, നായിഫ് നാസർ എന്നിവർ സംസാരിച്ചു.