ambala
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ 5.35 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ സാംസ്‌കാരിക നിലയം എച്ച് .സലാം എം .എൽ .എ നാടിനു സമർപ്പിക്കുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ 5.35 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ സാംസ്‌കാരിക നിലയം എച്ച്. സലാം എം.എൽ.എ നാടിന് സമർപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അടിസ്ഥാന വികസനത്തിലുൾപ്പെടുത്തിയാണ് സാംസ്കാരിക നിലയം പൂർത്തിയാക്കിയത്. വിരുത്തുവേലി കോളനിയിലെ അങ്കണവാടി കെട്ടിടത്തിന് മുകളിലാണ് നിലയം നിർമ്മിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. അനിത, എം. ഷീജ, ആർ. ജയരാജ്, സതി രമേശ്, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ എം. മഞ്ജു സ്വാഗതം പറഞ്ഞു.