ambala
തൊഴിലുറപ്പ് തൊഴിലാളി യുണിയൻ അമ്പലപ്പൂഴ മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. എ .അജികുമാർ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: സർക്കാർ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ക്ഷേമനിധി പദ്ധതി കാര്യക്ഷമവും കുറ്റമറ്റതുമാക്കാൻ ശ്രമിക്കണമെന്ന് എൻ.ആർ.ഇ.ജി.എസ്- എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. എ. അജികുമാർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി യുണിയൻ അമ്പലപ്പുഴ മണ്ഡലം കൺവെൻഷൻ പുന്നപ്ര കപ്പക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയ പ്രസന്നൻ അദ്ധ്യക്ഷനായി. എം. ഷീജ സ്വഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എ. ശോഭ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ. കെ. ജയൻ അഭിവാദ്യം അർപ്പിച്ചു. സിന്ധു അജി, നജിത, വഹീദ, വി. വാമദേവ്, വി.ഡി. സന്തോഷ് കുമാർ, സലിന, നിജ അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ഡി. സന്തോഷ് കുമാർ (പ്രസിഡന്റ്), വഹിദ ഷുക്കൂർ (വൈസ് പ്രസിഡന്റ്), ജയ പ്രസന്നൻ (സെക്രട്ടറി), നിജ അനിൽകുമാർ (ജോ സെക്രട്ടറി), നജിത ഹാരിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.