ആലപ്പുഴ: സഹകരണ വകുപ്പിന് കീഴിൽ പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റിൽ കമ്മ്യുണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്സിന്റെ സ്പോട്ട് അഡ്മിഷൻ 13 വരെ രാവിലെ 10ന് കോളേജ് കാമ്പസിൽ നടക്കും. എസ്.എസ്.എൽ.സി വിജയിച്ചവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി മെരിറ്റ് സീറ്റിലേക്ക് പ്രവേശനം നേടാം. മുമ്പ് അപേക്ഷ സമർപ്പിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഓൺലൈനായി അപേക്ഷിക്കാൻ കഴിയാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 8921374953, 9495432422, 98465997311.