job

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ കൊമേഴ്‌സൽ പ്രാക്ടീസ് ത്രിവത്സര ഡിപ്ലോമ/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും ഒരു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനാണ് യോഗ്യത .പ്രായം 2021 ജനുവരി ഒന്നിന് 18നും 30നും മദ്ധ്യേ. പട്ടികജാതി - വർഗ വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 22.