yyj
സിവിൽ സർവീസ് പരീക്ഷയിൽ 496 റാങ്ക് നേടിയ നീന വിശ്വനാഥനെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ ആദരിക്കുന്നു

ഹരിപ്പാട്: ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ പൊതുവിദ്യാലയങ്ങളിൽ മാത്രം പഠിച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ 496-ാം റാങ്ക് നേടിയ കാർത്തികപ്പള്ളി മഹാദേവികാട് ശിവഗംഗയിൽ കെ.വിശ്വനാഥൻ്റെയും ആശാ ജയലേഖയുടെയും മകൾ നീന വിശ്വനാഥിനെ എഐവൈഎഫ് കാർത്തികപ്പള്ളി മേഖല കമ്മിറ്റി അനമോദി​ച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ ഉപഹാരം നൽകി. സി.പി.ഐ കാർത്തികപ്പള്ളി ലോക്കൽ കമ്മി​റ്റി സെക്രട്ടറി വടക്കേടം സുകുമാരൻ, ഹരിപ്പാട് മണ്ഡലം കമ്മിറ്റി അംഗം സുഭാഷ് പിള്ളക്കടവ്, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് അഖിൽ സെക്രട്ടറി ബിജോയ് എന്നിവർ പങ്കെടുത്തു.