keshu
കശുമാവ് തൈവിതരണം നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭ കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സഹായത്തോടെ നടപ്പാക്കുന്ന മുറ്റത്തൊരു കശുമാവ് പദ്ധതിയുടെ ഭാഗമായി കശുമാവ് വിതരണം നടത്തുന്നു. കേരള കാർഷിക സർവകലാശാല, ഐ.സി.എ.ആർ എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത അധികം പടരാത്തതും പൊക്കം വയ്ക്കാത്തതുമായ മൂന്നുവർഷം കൊണ്ട് കായ്ക്കുന്ന അത്യുത്പാദന ശേഷിയുള്ള ഗ്രാഫ്ടഡ് കശുമാവ് തൈകളാണ് വിതരണത്തിനായി എത്തിയിരിക്കുന്നത്. നഗരസഭ ആലിശേരി ഹെൽത്ത് സൗത്ത് സർക്കിളിൽ നടന്ന ചടങ്ങ് നഗരസഭാ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു തോമസ് അദ്ധ്യക്ഷയായി. ബീന രമേശ്, ആർ. വിനീത,​ ബി. നസീർ, കൊച്ചുത്രേസ്യ,​ ശ്രീലേഖ, സിമി ഷാഫി ഖാൻ, സുമം സ്‌കന്ദൻ എന്നിവർ സംസാരിച്ചു.