ആലപ്പുഴ: ബൈപ്പാസിൽ ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റവന്യു ഉദ്യോഗസ്ഥന് പരിക്കേറ്റു. കുതിരപ്പന്തി ഭാഗത്തുവച്ച് റവന്യു വകുപ്പിന്റെ ബലേറോ ജീപ്പും പരീക്ഷയെഴുതാൻ പോയ കുട്ടികൾ സഞ്ചരിച്ച സിഫ്ട് കാറുമാണ് കൂട്ടിയിടിച്ചത്. അൽപ്പനേരം ഗതാഗതം തടസപ്പെട്ടു. ജീപ്പിന്റെ ഡീസൽ ടാങ്ക് പൊട്ടിയൊലിച്ചത് ആശങ്കയ്ക്കിടയാക്കി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.