maram
ദേശീയ പാതയിൽ വീണ മരങ്ങൾ അഗ്നിശമന സേന മുറിച്ച് മാറ്റുന്നു

ആലപ്പുഴ: ശക്തമായ മഴയിൽ ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.10 ഓടെയാണ് ആലപ്പുഴ തുമ്പോളി ജംഗ്ഷനിൽ മരം കടപുഴകിയത്. അഗ്നി രക്ഷസേന ദീർഘ നേരത്തെ പരിശ്രമത്തിലൂടെയാണ് മരം മുറിച്ചുമാറ്റിയത്. ആലപ്പുഴ കാളത്ത് വാർഡിലെ പത്തോളം വീടുകളിലുണ്ടായ വെള്ളക്കെട്ട് ആലപ്പുഴയിൽ നിന്നുള്ള അഗ്‌നി രക്ഷാസേന പോർട്ടബിൾ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തും മലിന ജലം പോകുന്ന പൈപ്പിലെ തടസം നീക്കിയും വെള്ളക്കെട്ട് ഒഴിവാക്കി. സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ശശി അഭിലാഷ്, അനിൽ കുമാർ, ജോബിൻ വർഗീസ്, സുജിത്ത്, ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ മുഹമ്മദ് നിയാസ്, ജോസ് മോൻ,​ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ വിനീഷ് എന്നിവർ പങ്കെടുത്തു.