pallippuram-temple
പള്ളിപ്പുറം കടമ്പനാകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം ഷാജി എസ്. മഠത്തിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വം വഹിക്കുന്നു

പൂച്ചാക്കൽ: പള്ളിപ്പുറം കടമ്പനാകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം തുടങ്ങി. 14ന് സമാപിക്കും. ഷാജി എസ്. മഠത്തിപ്പറമ്പാണ് യജ്ഞാചാര്യൻ. വിദ്യാരംഭ ചടങ്ങുകൾക്ക് പ്രസിഡന്റ് ഇ.വി. രവീന്ദ്രൻ, സെക്രട്ടറി കെ.ആർ. സജി, ഭരണ സമിതി അംഗങ്ങളായ ഹരികൃഷ്ണൻ, സി. പ്രസന്നൻ, എസ്. പ്രസാദ്, വി. ഷാജി, വി. വിജീഷ്, കെ. പ്രദീപ്, പി.പി. സുന്ദരൻ, വി.പി. രഘു തുടങ്ങിയവർ നേതൃത്വം നൽകും.