ആലപ്പുഴ: പ്രമുഖ ചലചിത്ര നടൻ നെടുമുടി വേണുവിന്റെ വേർപാടിൽ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ്, ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ എന്നിവർ അനുശോചിച്ചു.

ആലപ്പുഴ: അഭിനയകലയിലും നാടകരംഗത്തും തനതായ വ്യക്തിത്വം പുലർത്തിയ മികച്ച നടനായിരുന്നു നെടുമുടി വേണുവെന്നും കുട്ടനാടൻ സംസ്‌കാരം താളത്തിലും മേളത്തിലും മനസിലേന്തിയ ചുരുക്കം കലാകാരന്മാരുടെ അവസാനത്തെ കണ്ണിയാണ് നെടുമുടിയെന്നും അനുശോചനം സന്ദേശത്തിൽ ബേബി പാറക്കാടൻ പറഞ്ഞു.