പൂച്ചാക്കൽ: പള്ളിപ്പുറം സഞ്ജീവിനി ജനസേവാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിദ്യാമിത്രം അവാർഡ് നൽകി ആദരിച്ചു. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.കെ. സുനിൽകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി മെമ്പർ പി.ടി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ഗോപിനാഥപിള്ള, അപ്പുക്കുട്ടൻ പിള്ള, മുരളി മടത്തറ, രവീന്ദ്രൻ തെക്കേടത്ത്, പി.പി. രഘുനാഥ് പിള്ള, രാധാകൃഷ്ണപിള്ള, മധു മാളിയേക്കൽ, ബാബു മരോട്ടിക്കൽ, ഗോപാലകൃഷ്ണൻ, ശിവപ്രസാദ്, ഫിലോമിന, രമണിഅമ്മ എന്നിവർ സംസാരിച്ചു.