ggh
റോട്ടറി ക്ലബ് ഓഫ് ഹരിപ്പാടിന്റെ സൗജന്യ ശ്രവണ സഹായി വിതരണത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: റോട്ടറി ക്ലബ് ഓഫ് ഹരിപ്പാടിന്റെ സൗജന്യ ശ്രവണ സഹായി വിതരണം പൂർത്തിയായി. പദ്ധതി ശ്രവണവൈകല്യമുളള ഇരുന്നൂറോളം വ്യക്തികൾക്ക് പ്രയോജനപ്രദമായി. സ്വാതന്ത്ര്യ വാർഷിക ആഘോഷത്തിന്റെ ഭാഗമായി മിനിസ്ട്രി ഒഫ് സോഷ്യൽ വെൽഫെയർ ആൻഡ് എംപവർമെന്റിന്റെ, എ. ഡി. ഐ. പി സ്കീം പ്രകാരം, ഹരിപ്പാട് റോട്ടറി ക്ലബ്, എ. വൈ. ജെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിസെബിലിറ്റീസ്, എം ജി യൂണിവേഴ്സിറ്റിയുടെ ഐ. ആർ. എൽ ഡി. വിഭാഗം എന്നിവർ സംയുക്തമായാണ് സൗജന്യ ശ്രവണ സഹായി വിതരണം നടത്തിയത്. ഇരുന്നൂറോളം പേർക്ക് സൗജന്യമായി ശ്രവണസഹായികൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ ഹരിപ്പാട് പ്രസിഡൻറ് മോഹനൻ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗ കമ്മീഷണർ പഞ്ചാപകേശൻ ശ്രവണസഹായി വിതരണം ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ രശ്മി പ്രസാദ്, സെക്രട്ടറി നിഖിൽ കൃഷ്ണൻ, ട്രഷറർ മഞ്ജു അനിൽകുമാർ, സർവീസ് പ്രോജക്ട് ഡയറക്ടർ പ്രൊഫ.കെ. ശബരിനാഥ് തുടങ്ങിയവർ സംസാരിച്ചു.