പൂച്ചാക്കൽ: തോരാ മഴയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പൂച്ചാക്കൽ പുതിയ പാലത്തിന്റെ വടക്കേ കരയിലായിരുന്നു അപകടം. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ വിട്ടയച്ചു. കാൽനട യാത്രക്കാരനായ തേവർവട്ടം കണിയാം വെളി രാജുവിനെ തുറവൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.