പൂച്ചാക്കൽ: തൈക്കാട്ടുശേരി 275-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീളുന്ന ശതാബ്ദി വാർഷികാഘോഷങ്ങളുടെ ആലോചനായോഗം തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി. ജോബിൻ അദ്ധ്യക്ഷനായി. പി.സി. കുഞ്ഞുകുഞ്ഞ് സ്വാഗതം പറഞ്ഞു. സെക്രട്ടറി സോജി.കെ.തോമസ് പദ്ധതി ആവിഷ്കരിച്ചു. ഫാ. വർഗീസ് പൈനുങ്കൽ, പോൾ തരകൻ, കെ.പി. കൃഷ്ണൻ നായർ, സിബി ജോൺ, എൻ. നവീൻ, വിമൽ രവീന്ദ്രൻ, എബ്രഹാം ജോർജ്, കെ. മോഹനൻ, കുര്യാക്കോസ് കാട്ടുതറ, ജോയി, ജോസഫ് വടക്കേക്കരി, സുധീർ, ജെസി റോയി തുടങ്ങിയവർ പങ്കെടുത്തു.