ചാരുംമൂട് : എ ഐ ടി യു സി ജില്ലാ കമ്മിറ്റിയംഗവും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന അന്തരിച്ച കെ വിനോദ് കുടുംബ സഹായ ഫണ്ട് കൈമാറി.നൂറനാട് മറ്റപ്പള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിനോദിന്റെ ഭാര്യ ശശികലയ്ക്ക് ഫണ്ട് കൈമാറിയത്‌. സി പി ഐ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളിൽ നിന്നുമാണ് ഫണ്ട് സമാഹരിച്ചത്. കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ ചന്ദ്രനുണ്ണിത്താൻ, മണ്ഡലം സെക്രട്ടറി ജി സോഹൻ, മണ്ഡലം അസി സെക്രട്ടറി ആർ ബാലനുണ്ണിത്താൻ, എം മുഹമ്മദ് അലി, കെ ജി സദാശിവൻ, എൻ വിശ്വനാഥപിള്ള , ആർ ഉത്തമൻ, ആർ സുജ, അജയഘോഷ്,സുരേഷ്, സുഭാഷ് മംഗലശേരി,പി ദീപു എന്നിവർ പങ്കെടുത്തു.